Tuesday, April 20, 2010

ദൈവം നമ്മോട് ചോതിക്കും

ദൈവത്തിനെ തേടി നാം ക്ഷേത്രങ്ങളിലും,
പള്ളിയിലും, ചര്‍ച്ചിലും പോയി മണിക്കൂറുകള്‍ ചിലവഴിക്കുന്നു.
പക്ഷെ ആരും ഇതുവരെ ദൈവത്തെ കണ്ടില്ല.

ഇനി കണ്ടാല്‍ തന്നെ ദൈവം നമ്മോട് ചോതിക്കും

ഈ ലോകമാകുന്ന ദേവാലയത്തില്‍
ദിവസവും എത്രനേരം ഞാന്‍ നിന്നരികില്‍ നിന്നെ തേടിയെത്തി.
നിന്നോട് സ്നേഹം യാചിച്ചു
അച്ചനായും അമ്മയായും സഹോദരങ്ങളായും
അയല്‍ വാസിയായും എലിയായും പുലിയായും
പക്ഷിയായും മരമായും ജലമായുമെല്ലാം
ഞാന്‍ നിന്നരികില്‍ ഉണ്ടായിരുന്നിട്ടും
നീ...നീ...നീ... ലാഭ നഷ്ടങ്ങല്‍ക്ക് പിറകെ പായുകയായിരുന്നല്ലോ..?
--------------------------------------------------
നാം ദിനവും
നമ്മുടെ മുന്നില്‍ കാണുന്നവരെല്ലാം
ദൈവതുല്യരാണെന്ന ചിന്ത
നമ്മെ ഒരു നല്ല മനസിനുടമയാക്കും..!!

45 comments:

ഷൈജൻ കാക്കര said...

കൃസ്ത്യൻ പള്ളിക്കെന്താ ഒരു ഇംഗ്ളീഷ് ചുവ?

AnaamikA said...

വീണ്ടും എഴുതാന്‍ തുടങ്ങി അല്ലെ..ആശംസകള്‍!.

Vipin vasudev said...

നല്ല ചിന്ത.

ഞാന്‍ എന്റെ ദൈവത്തെ കാണാറുണ്ട്, ഞങ്ങള്‍ എന്നും സംസാരിക്കും, ഒരു കൂട്ടുകാരനായി...

കൂതറHashimܓ said...

നല്ല ചിന്ത..!!
(ചോതിക്കും എന്നത് ചോദിക്കും എന്നാക്ക്)

Vayady said...
This comment has been removed by the author.
Vayady said...
This comment has been removed by the author.
Vayady said...

ഈ പാട്ട് ഒന്നു കേട്ടു നോക്കൂ

dreams said...

nanayitudu, eniyum ezhuthuga ente elle ashamsagalum.............

kunnimani said...

ശരിയാ...

കെട്ടുങ്ങല്‍ said...

‘ചോദ്യ‘മാണോ, അതോ ‘ചോത്യ‘മാണോ ശരി? പറഞ്ഞത് നന്നായിട്ടുണ്ട്..

kisalayam said...

നാം ദിനവും
നമ്മുടെ മുന്നില്‍ കാണുന്നവരെല്ലാം
ദൈവതുല്യരാണെന്ന ചിന്ത
നമ്മെ ഒരു നല്ല മനസിനുടമയാക്കും..!!



തീര്‍ച്ചയായും.......

ദുശ്ശാസ്സനന്‍ said...

ഫിലോപസി ആണോ ഉദ്ദേശിച്ചത് ? ദൈവത്തിന്‍റെ ചില നേരത്തെ പരിപാടികള്‍ കണ്ടാല്‍ അദ്ദേഹം എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ കാര്യങ്ങള്‍
ചെയ്യുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാണുകയാണെങ്കില്‍ ഒന്ന് ചോദിച്ചേക്കു ട്ടാ

കുഞ്ഞായി | kunjai said...

ചിന്തിപ്പിക്കുന്ന പോസ്റ്റ്...നന്നായി

ജിപ്പൂസ് said...

ഇനിയും ഇത് തിരുത്തിയില്ലേല്‍ ദൈവം ചോ'തി'ക്കും കേട്ടോ :)

വീകെ said...

മൂപ്പിലാനെ നേരിൽ കണ്ടാൽ എനിക്കും ചിലത് ചോദിക്കാനുണ്ട്...!?

ദുശ്ശാസ്സനന്‍ said...

ചോതിക്കും എന്നല്ല. ചോദിക്കും. ദിവാനയുടെ ദി. അതായതു ദിവ്യ ഉണ്ണിയുടെ ദി

nisarbabu said...

Eniyum Venam.. Eth pole...Ulla Nalla Msgekal

Unknown said...

ബ്ലോഗില്‍ എഴുതുമ്പോള്‍, പ്രത്യേകിച്ചും ഗൂഗിള്‍ traansliteration ഉപയോഗിച്ച്, സ്പെല്ലിങ്ങിനു പ്രാധാന്യമില്ല എന്ന് അത് ഒരു പ്രാവശ്യം ഉപയോഗിച്ച്ചവര്‍ക്കൊക്കെ മനസ്സിലാക്കാവുന്നതാണ്. ഭാഷ അറിയാത്തത് കൊണ്ടല്ല മറിച്ച് സമയക്കുറവു കാരണം എഴുതിയത് വീണ്ടും പരിശോദിക്കാത്തത് കൊണ്ടാണ് എന്നതാണ് സത്യം.
ദിവസവും കണ്മുമ്പില്‍ പല രൂപത്തില്‍ കാണുന്നത് ദൈവങ്ങളാണെന്നത്‌ സത്യം - അതുപോലെ തന്നെ ചെകുത്താന്മാരെയും പലപ്പോഴും കാണുന്നു!
Pls visit my blogspot :http://rajabind.blogspot.com

mannunnu said...

ശരിയാണ് രാജ്ബിന്ത്....എന്നോടു ക്ഷമിക്കൂ... :(
http://kettungal100.blogspot.com/

ഷാ said...

എന്റെ ബ്ലോഗ്‌ ഇവിടെ

Sapna Anu B.George said...

പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞതില്‍ സന്തോഷം.

മനീഷ് said...

വളരെ നല്ല പോസ്റ്റ്‌..... ഈശ്വരനെ തേടി നാം ദേവാലയത്തിലേക്ക് പോകുന്നതിനേക്കാള്‍ ശ്രെഷ്ടമാണ് വേദനിക്കുന്നവന് ആശ്വാസമേകുക എന്നത്.... അവിടെ നമുക്ക് ഈശ്വരനെ ദര്ഷിക്കുവാനാകുമല്ലോ.....
സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ " മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാന്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്.."

ഇനിയും ഏറെ പ്രതീക്ഷിക്കുന്നു....... ആശംസകള്‍.........
=============================================മനീഷ്
http://ormakkaay.blogspot.com

jayaraj said...

സഹോദരി, ആ ചിന്തയോട് ഞാനും യോജിക്കുന്നു. എല്ലാവരും ആ മനസ്സുള്ളവരായിരുന്നെങ്കില്‍ ഈ നാട് നന്നാകും ഉറപ്പാ...
കവിത നന്നായിരിക്കുന്നു. എല്ലാവിധ മംഗളങ്ങളും നേരുന്നു

jasim / jasimudeen said...

wow...yo..yo..u r rgt...

കാട്ടിപ്പരുത്തി said...

ഒരു പ്രവാചക വചനമുണ്ട്-
ന്യായവിധിയുടെ ദിവസം ദൈവം ഒരാളോട് ചോദിക്കും- ഞാന്‍ നിനക്ക് ധാരാളം സമ്പത്തു നല്‍കി- എന്നിട്ട് വിശന്നവനായി ഞാന്‍ വന്നപ്പോള്‍ നീയെന്തുകൊണ്ട് എന്നെ പരിഗണിച്ചില്ല. അയാള്‍ ആശ്ചര്യപ്പെട്ടു പറയും. ദൈവമേ നിനക്ക് വിശപ്പോ? അങ്ങ് വിശപ്പില്ലാത്തവനല്ലെ? ദൈവം പറയും അന്ന് ഇന്ന ആള്‍ വിശന്നു നിന്നോട് ഭക്ഷണത്തിന്നായി വന്നില്ലേ? അവനെ നീ അവഗണിച്ചു, എന്നെയും നീ അവഗണിച്ചു. അതിനാല്‍ നിനക്കുള്ളതാണു നരകം-

മിനി നല്ലതോര്‍മിപ്പിക്കുന്നു

Sreekumar B said...

എടൊ മിനിമോളെ ഇയാളുടെ തത്വചിന്തകളും അവതരണ രീതിയും എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഇയാള് പെണ്ണ് ആകാന്‍ വഴിയില്ല.
സത്യം പറ. M or F?

Faisal Alimuth said...

തത്വമസി ..!!

asrus irumbuzhi said...

ഗുഡ് !




http://asrusworld.blogspot.com/

adboy said...

May God Bless you:)

.. said...

..
ഹ് മം..
യെന്തര് ചോദിക്കാനാ.
ദൈവം പേടിച്ചോടും!
..

Unknown said...

എലിയായും പുലിയായും
മയിലായും മാരീചനായും
അച്ചുതാനന്ദനായും ഉമ്മന്‍ ചാണ്ടിയായും
ദൈവമേ......

ഞാന്‍ ഇവിടെ ഉണ്ടേ
http://www.sonymm.blogspot.com/

KAYANADAN said...

MADHYAVENALAVADIKKU SESHAM COMMENTUM THEERNNIRIKKUM ALLE.

ഉമ്മുഫിദ said...

chintha nalkunna varikal.

iniyum ezhuthuka.


www.ilanjipookkal.blogspot.com

ബിന്‍ഷേഖ് said...

"ദാ പ്പോ നല്ല കാര്യം !" പെമ്പിള്ളേരുടെ ബ്ലോഗിലൊക്കെ എന്തോരം ആളുകളാ കയ്യടീം ആര്‍പ്പ് വിളീം ഉപദേശോം ഒക്കെയായി നെരന്നു വരണത്.
നുമ്മ ഒരു ബ്ലോഗും തൊടങ്ങി കയിലും കുത്തി ഇരിക്കാന്‍ തൊടങ്ങീട്ട് ദെവസം എത്രായി..ആരെങ്കിലും ആ വഴിക്ക് തിരിഞ്ഞു നോക്കിയോ..
എല്ലാരും വരും..നിക്കറിയാം.. അന്ന് കാണാം നുമ്മളെ..

മിനി മോളെ സോറി കേട്ടോ
ഇത്ര ഗാപ് എന്തിനാ?
ഇടയ്ക്കിടെ ഓരോന്ന് പോസ്ടിക്കൂടെ ..?
ഓരോ ലവന്മാര് പോസ്റ്റുന്നത് കാണണം.
കണ്ണ് തള്ളി പോവും.

Anonymous said...

Nannayi ktto
http://tintumonrocking.blogspot.com/

DonS said...

എന്താ ഇപ്പോള്‍ കാണാറേ ഇല്ലല്ലോ...???

അജേഷ് ചന്ദ്രന്‍ ബി സി said...

ശരിയാ .ആരാധിയ്ക്കുന്നവരുടെ ശല്യം കാരണം ഇപ്പോള്‍ ദൈവം
അമ്പലത്തിലും പള്ളമ്യിലുമൊന്നും കയറാതെ ഓരോരോ വേഷത്തില്‍
നാട്ടില്‍ കറങ്ങി നടക്കുകയാ...
അടുത്തു നില്പ്പോരനുജനെ കാണാന്‍ കണ്ണുകളില്ലാത്തവരാ
അകലത്തിരിക്കുന്ന ദൈവത്തെ കാണുന്നത്...

അജേഷ് ചന്ദ്രന്‍ ബി സി said...

സമയമുള്ളപ്പോള്‍ കയറി നോക്കുക...
http://ajeshchandranbc1.blogspot.com/

Mr.DEEN said...

സ്നേഹം ദൈവമാകുന്നു !!!! :)

ഋതുസഞ്ജന said...

Aadyayittu varukaya. Blog ishtayi. Ineem varam. Ente vilasam http://anju-aneesh.blogspot.com. Nanmakal nerunnu

Philip Verghese 'Ariel' said...

ബ്ലോഗ്‌ കണ്ടു നന്നായിരിക്കുന്നു. പക്ഷെ അല്പം കൂടി ശ്രദ്ധിച്ചാല്‍ ചില അക്ഷരപ്പിശാചുക്കളെ അകറ്റി നിര്‍ത്താം
പക്ഷെ ഒരു സംശയം ബാക്കി! ദൈവം മരത്തിലും എലിയിലും പുലിയിലും ഒന്നുമില്ല കേട്ടോ, ദൈവം സ്നേഹം ആകുന്നു.
നന്ദി നമസ്കാരം
സമയം കിട്ടുമെങ്കില്‍ എന്റെ ബ്ലോഗില്ലേക്കൊന്നു എത്തി നോക്കുമല്ലോ ചിരിയോ ചിരി
വളഞ്ഞ വട്ടം പി വി ഏരിയല്‍
സെക്കന്ദ്രാബാദ് എ പി

ഒരില വെറുതെ said...

ആളുകളുടെ വിഷമം പ്രമാണിച്ച് എല്ലാ പോസ്റ്റുകളും പിന്‍വലിച്ചുവെന്ന പോസ്റ്റ് ഇതോടാപ്പം കണ്ടു. അതാണോ ഈ ദൈവചിന്ത. എന്തായാലും ആര്‍ക്കും വേദനിച്ചാലും പോസ്റ്റുകള്‍ ഇനി പിന്‍വലിക്കാതിരിക്കുക.

Thooval.. said...

realy correct.

palatjv said...

സന്തോഷം .....

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

നല്ല ചിന്തകൾ. ശുഭദിനം നേരുന്നു

Post a Comment